Thursday, 21 December 2017

കവിത മരിച്ചത്

ഇരു കവിതകൾ തമ്മിൽ
അഗാധമായ പ്രണയത്തിലായി.
കടലും കരയും കടന്ന്
ഇരവും പകലുമില്ലാതെയവർ
പ്രണയിച്ചുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ
ഒത്തിരിയൊത്തിരി കവിതകുഞ്ഞുങ്ങൾ
വേണമെന്നായി രണ്ടാൾക്കും.
മാസമൊൻപതും
തലയിലും തറയിലും വെക്കാതെ 
കവിത കവിതയെ പരിചരിച്ചു-
പ്രണയിച്ചുകൊണ്ടേയിരുന്നു.
കന്നിപ്രസവമടുത്തു, ഇരുവരും
ആനന്ദലബ്ദിയിലാണ്ടു.
കാലം മാറിയതറിയാതെ
പ്രസവിക്കാനൊരുങ്ങി കവിത.
കീറിമുറിക്കണമെന്നാണു
നിർബന്ധമെന്നറിയേ
ഞെട്ടിത്തരിച്ചു ഇരുവരും.
കുഞ്ഞിനെ കാത്തിരുന്ന
കവിതയെ തേടി കാതുകളിലൊരു
വാക്കുമാത്രമേ വന്നൊള്ളു.
സോറി.!!!
അങ്ങനെയാണത്രേ കവിതയൊറ്റയായതും
പിന്നീടെപ്പോഴോ എവിടെയോ
തലതല്ലി മരിച്ചതും.

ഇത്തിരി

ഇത്തിരി നേരമെന്നരികെയിരിക്കൂ നീ
ഈ തരിമണലിൽ
ഞാനലിയും മുൻപേ

ഇത്തിരി നേരമാ കവിതകൾ
ചൊല്ലൂ നീ
ഈ താരങ്ങളിനിയെനിക്കായ് അതേറ്റു പാടും

ഇത്തിരി നേരമാ കൈവെള്ളയെന്നിൽ കോർക്കൂ നീ
ഈ തരു ഹൃദയമൊരിക്കൽ കൂടിയൊന്നാറാടിടട്ടേ

ഇത്തിരി നേരമാ മാറോട്
ചേർക്കൂ നീ
ഈ തടിയൊരിക്കൽ കൂടി ഞാനായിടട്ടേ

ഇത്തിരി നേരമെന്നരികെയിരിക്കൂ നീ
ഈ തരിമണലിൽ
ഞാനലിയും മുൻപേ..

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...