Sunday, 25 March 2018

ഒറ്റമുറി

ഇവിടമൊരു  മുറിയാണ്.

ഇഷ്ടങ്ങൾക്കനുസരിച്ച് 

നിങ്ങൾക്ക് വരാം പോവാം.


ആരെയും പുറത്താക്കുവാനോ  

നിർബന്ധിച്ച് അകത്താക്കുവാനോ 

തുറക്കുകില്ല അടക്കുകയുമില്ല.!!


ചുമരുകൾ നിങ്ങൾക്കുള്ളതാണ് 

എഴുതാം പൊളിച്ചെഴുതാം 

വരക്കാം കുത്തിവരക്കാം  

പ്രതലം പരുക്കമാവുന്നതും 

മിനുസമാവുന്നതും 

അതനുസരിച്ചാവും.


Thursday, 22 March 2018

കാണാതെ പോയവ

സകലവും
സാക്ഷിയാമാകാശവും
കാണാതെ
പോയതെത്ര
പ്രണയങ്ങൾ.

മനമതിൽ
വിരിഞ്ഞു
മനമതിൽ തന്നെ
കൊഴിഞ്ഞു
മണ്ണോട്
ചേർന്നവ.

കഥകൾ

കഥകളെല്ലാം ചിതലരിച്ച്
അവസാന ശ്വാസത്തിന്റെ 
വീർപ്പുമുട്ടലുകളാൽ
ഞെങ്ങിഞെരിഞ്ഞങ്ങനെ 
കിടപ്പുണ്ടാവാമവിടം.
                                 (ആഗ്രഹം)

യാത്ര തുടങ്ങും മുൻപേ
നുറുനുറുങ്ങായ് കീറിമുറിച്ച് 
മറവിയുടെ ചവറ്റിലേക്ക്
എറിഞ്ഞിട്ട കഥകൾ 
                             (തെറ്റിദ്ധാരണ)

മടക്കം മടുപ്പാവുന്നതും
ഭയമാവുന്നതും 
ദ്രവിക്കില്ലൊരിക്കലുമാ-
കഥകൾ എന്നോടുകൂടെയല്ലാതെ 
എന്നുറക്കെ മനമെന്നും
പാടുന്നതിനാലാവാം.
                                 (സത്യം)

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...