Sunday, 8 July 2018

ഇനി കാതുകൾ ഞെട്ടില്ല..!!

ഇനി കാതുകൾ ഞെട്ടില്ല..!!

ഇനിയുമിതുപോൽ ഇരകൾ 
പലപേരിൽ പലയൂരിൽ 
പലരാൽ കാത്തുകിടപ്പുണ്ടെന്നവക്കറിയാം.
വീശുന്ന കാറ്റിൽ വെറുപ്പിന്റെ 
ഗന്ധമുണ്ടെന്നും അവരറിഞ്ഞു.

ഒറ്റപ്പെട്ടവയെല്ലാം 
ഒറ്റയല്ലാതായിരിക്കുന്നു,
സുപരിചിതമായിരിക്കുന്നു.
അപശ്രുതിയാൽ തീർത്തൊരു
അശാന്തിഗീതമാകിലും
കമ്പോളങ്ങളിലെ സ്ഥിര-
വിൽപ്പനചരക്കുമായിരിക്കുന്നു.

നാമീ വരണ്ടമണ്ണിലിനിയും 
അതിരുകൾ കൽപ്പിക്കാതെ
നന്മയുടെ വിത്തുകൾ 
പാകികൊണ്ടേയിരിക്കണം. 
സ്നേഹവും കാരുണ്യവും 
നിറച്ച കുടങ്ങളാൽ ദിനവും 
നനയ്ക്കണം.

ഒരിക്കലത് ഒരു തിന്മക്കുമിടം
കൊടുക്കാത്ത വിധം മുളയ്ക്കും.
അതുയരെ തഴച്ച് വളരും,
തണൽ മുഴുവൻ
സുഗന്ധമാർന്ന പൂക്കളാൽ 
നിറയും. 

നീയും ഞാനുമതിന് 
സാക്ഷിയാവണമെന്നില്ല-
യെന്നാലും
വിത്തുകൾ നാം 
പാകികൊണ്ടേയിരിക്കണം..

ചിലർ

ആ.. അവിടങ്ങനൊരു ആളുണ്ടല്ലോ എന്നൊരു തോന്നലുണ്ടാക്കുന്ന ചില അപരിചിതർ.
എത്ര അവിചാരിതമായാണവർ ലൈഫിലോട്ട് കയറി വരുന്നത്..

നമ്മുടെ ഒരു കാലത്തിനെ കുറിച്ചും കൃത്യമായ ഒരറിവുമില്ലാതിരുന്നിട്ടും ചുരുങ്ങിയ നേരം കൊണ്ടോ ദിവസങ്ങൾകൊണ്ടോ അവരുണ്ടാക്കിയെടുക്കുന്ന ഒരു സ്പേസ് ഉണ്ട്.!!

അവിടെ മൊത്തം നിഷ്കളങ്കമായ സ്നേഹമാണ്, അത് നമുക്ക് വേർതിരിച്ചറിയാൻ കഴിയും. അത് നൽകുന്നൊരു ആശ്വാസമുണ്ട്, ഒരു പോസിറ്റിവിറ്റിയുണ്ട്, ഒരു നനുത്ത ചിരിയുണ്ട്.!! 
അത് മതി, അത്രമാത്രം മതി.!!

രാവിലെയും ഉച്ചക്കും വൈകുന്നേരോം രാത്രിയും നട്ടപ്പാതിരക്കും അങ്ങനെ എപ്പോഴുമെപ്പോഴും കൂടെയുണ്ടാവാമെന്നും ഉണ്ടാവണമെന്നും പറഞ്ഞുള്ള ഒരുവക കരാറുകളുമില്ല, 
പക്ഷേ അതിനുമപ്പുറത്തുള്ള ദൃഢതയുള്ളൊരു കരുതലുണ്ട്. അതനുഭവിച്ചറിയാം.!!

അതൊരു മരീചികയാണോ തണ്ണീർത്തടമാണോ എന്നൊന്നും അറിയണമെന്നില്ല... 
രണ്ടായാലും മുന്നോട്ട് പോവാനുള്ളൊരൂർജ്ജമാണ്,
ദൂരവും കാലവുമൊന്നും കണക്കാക്കാതെ വളരെ സമാധാനപരമായി മുന്നോട്ടങ്ങനെ  പോവാനുള്ളരൂർജ്ജം 💙

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...