Tuesday, 7 August 2018

ഉത്തരമില്ലാതെ

നാമൊരേ പാതയിലെ 
സഞ്ചാരികളായിരുന്നു 
എങ്ങു നിന്നോ വന്ന് 
എങ്ങോട്ടോ പോവുന്ന 
രണ്ടാത്മാക്കൾ...

നഷ്ടമായതെന്തെന്നറിയാതെ 
തിരയുന്നതുമെന്തെന്നറിയാതെ 
ഉത്തരമില്ലാതലയുകയായിരുന്നു 
നമ്മൾ...

ഇരുൾ നിറഞ്ഞയാ 
വഴികളിലെപ്പോഴോ 
തെളിഞ്ഞൊരു 
കുഞ്ഞുവെളിച്ചത്തിലാണ് 
നമ്മളാദ്യം നമ്മുടെ 
കണ്ണുകളൊരുമിച്ച് 
കണ്ടത്..

നിർവികാരമായിരുന്ന 
രണ്ട് നോട്ടം,
നിമിഷങ്ങൾക്കകമെന്തോ 
നേടിയ ചിരി പടർന്നതും 
ഒരുമിച്ചായിരുന്നു..

പിന്നെ യാത്രകൾ ഒരുമിച്ചായി 
ശ്വാസവും വിയർപ്പുമൊരുമിച്ചായി 
ഉദയവുമുറക്കവുമൊരുമിച്ചായി 
ഒടുവിലൊരേ കയറിനിരുത്തലക്കെ 
അവസാന ചിരി പടർന്നതും 
ഒരുമിച്ചായി...

ഉത്തരമില്ലാതെ...

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...