Monday, 12 November 2018

യാത്ര പറയും നേരം.

എല്ലാരുമെല്ലാരുമെത്തിയിട്ടും 
നിന്റെ അസാന്നിധ്യമവിടൊരു 
ശ്‌മശാനം സൃഷ്ടിച്ചിരുന്നു.
ആരുമറിയാതെ 
പുകഞ്ഞെരിയുകയായിരുന്നു 
ഞാനും എന്റെ സ്വപ്നങ്ങളും...

ഇവിടെയെങ്കിലും മൗനം പാലിക്കരുത്

തൊണ്ടക്കുഴിയിൽ വീണുമരിച്ച വാക്കുകളും, ചുരുട്ടിക്കൂട്ടിയ കടലാസ്സിൽ ശ്വാസംമുട്ടി മരിച്ച വരികളും കണ്ടുമുട്ടിയത് തൊട്ട് ചിരിയടക്കാൻ കഴിയാതെ പോയത് അവിടെയുള്ള  ആ ഒരൊറ്റ മുന്നറിയിപ്പ് കണ്ടാണ്,

"ഇവിടെയെങ്കിലും മൗനം പാലിക്കരുത്"

വില്ലൻ

അയാൾക്കത് എന്നത്തേയും പോലെ ഒരു ദിവസമായിരുന്നില്ല. തലേന്ന് വളരെ വൈകിയാണ് ഉറങ്ങിയത്, ചിന്തകളും ആകാംക്ഷകളും അയാളുടെ ഉറക്കത്തെ എങ്ങോട്ടെല്ലാമോ ...