കഥകളെല്ലാം ചിതലരിച്ച്
അവസാന ശ്വാസത്തിന്റെ
വീർപ്പുമുട്ടലുകളാൽ
ഞെങ്ങിഞെരിഞ്ഞങ്ങനെ
കിടപ്പുണ്ടാവാമവിടം.
(ആഗ്രഹം)
യാത്ര തുടങ്ങും മുൻപേ
നുറുനുറുങ്ങായ് കീറിമുറിച്ച്
മറവിയുടെ ചവറ്റിലേക്ക്
എറിഞ്ഞിട്ട കഥകൾ
(തെറ്റിദ്ധാരണ)
മടക്കം മടുപ്പാവുന്നതും
ഭയമാവുന്നതും
ദ്രവിക്കില്ലൊരിക്കലുമാ-
കഥകൾ എന്നോടുകൂടെയല്ലാതെ
എന്നുറക്കെ മനമെന്നും
പാടുന്നതിനാലാവാം.
(സത്യം)
No comments:
Post a Comment