ഇനി കാതുകൾ ഞെട്ടില്ല..!!
ഇനിയുമിതുപോൽ ഇരകൾ
പലപേരിൽ പലയൂരിൽ
പലരാൽ കാത്തുകിടപ്പുണ്ടെന്നവക്കറിയാം.
വീശുന്ന കാറ്റിൽ വെറുപ്പിന്റെ
ഗന്ധമുണ്ടെന്നും അവരറിഞ്ഞു.
ഒറ്റപ്പെട്ടവയെല്ലാം
ഒറ്റയല്ലാതായിരിക്കുന്നു,
സുപരിചിതമായിരിക്കുന്നു.
അപശ്രുതിയാൽ തീർത്തൊരു
അശാന്തിഗീതമാകിലും
കമ്പോളങ്ങളിലെ സ്ഥിര-
വിൽപ്പനചരക്കുമായിരിക്കുന്നു.
നാമീ വരണ്ടമണ്ണിലിനിയും
അതിരുകൾ കൽപ്പിക്കാതെ
നന്മയുടെ വിത്തുകൾ
പാകികൊണ്ടേയിരിക്കണം.
സ്നേഹവും കാരുണ്യവും
നിറച്ച കുടങ്ങളാൽ ദിനവും
നനയ്ക്കണം.
ഒരിക്കലത് ഒരു തിന്മക്കുമിടം
കൊടുക്കാത്ത വിധം മുളയ്ക്കും.
അതുയരെ തഴച്ച് വളരും,
തണൽ മുഴുവൻ
സുഗന്ധമാർന്ന പൂക്കളാൽ
നിറയും.
നീയും ഞാനുമതിന്
സാക്ഷിയാവണമെന്നില്ല-
യെന്നാലും
വിത്തുകൾ നാം
പാകികൊണ്ടേയിരിക്കണം..
No comments:
Post a Comment